Menu Close

പഴം, പച്ചക്കറി സംസ്കരണ മേഖലയിലെ സംരംഭകത്വസാധ്യതകളില്‍ പരിശീലനം

തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ICAR ആര്യ പദ്ധതിയുടെ ഭാഗമായി പഴം, പച്ചക്കറി സംസ്കരണ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യപ്പെടുന്ന 45 വയസിൽ താഴെയുള്ളവർക്കായി “പഴം, പച്ചക്കറി സംസ്കരണ മേഖലയിലെ സംരംഭകത്വ വികസനവും സാധ്യതകളും” എന്ന വിഷയത്തിൽ 24/02/2025 – 28/02/2025 വരെ ഒരാഴ്ച നീളുന്ന സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ തവനൂർ, കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് രാവിലെ 10 മാണി മുതൽ 4 മാണി വരെയാണ് പരിശീലനം. ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 11.02.2025 നു 10 മണിക്ക് മുൻപായി 8547193685 എന്ന നമ്പറിൽ ഫോൺ ചെയ്തു രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ള 35 പേർക്കാണു അവസരം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *