വാനൂരിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിൽ 2025 ഫെബ്രുവരി 20 മുതൽ 25 വരെ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീര കർഷകർക്കായി ക്ഷീരോൽപ്പന്ന നിർമ്മാണത്തിൽ പരിശീലന പരിപാടി നടക്കും. പ്രവേശന ഫീസ് 135 രൂപ. ആധാർ, തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് സഹിതം കർഷകർക്ക് പങ്കെടുക്കാം.പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഫെബ്രുവരി 18 ന് വൈകിട്ട് നാലിന് മുമ്പായി dd-dtc-pkd.dairy@kerala.gov.in. dtcalathur@gmail.com, 0492226040, 9074993554 ൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ക്ഷീരോൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം
