കൊച്ചി ഔഷധ, സുഗന്ധസസ്യങ്ങളുടെ കൃഷി രീതികളിൽ സിഎംഎഫ്ആർഐ ക്ക് കീഴിലുള്ള എറണാകുളം ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) പരിശീലനം നൽകുന്നു. 2025 ജനുവരി 23 പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ചാണ് ഏകദിന പരിശീലനം. ദേശീയ അരോമ മിഷന്റെ കീഴിൽ സിഎസ്ഐആർ- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആൻഡ് ആരോമാറ്റിക് പ്ലാന്റ്സ് ബംഗളൂരു സ്റ്റേഷനുമായി സഹകരിച്ചാണ് പരിപാടി. ജില്ലയിൽ ഇഞ്ചിപ്പുൽ കൃഷിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് കർഷകരെ പരിശീലിപ്പിക്കുന്നത്. ഇഞ്ചിപ്പുൽ കൃഷിയിലെ ആധുനിക രീതികളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. ഈ കൃഷിയുടെ വികസനത്തിനായി അനുയോജ്യരായ കർഷക സംഘങ്ങളെ കണ്ടെത്തുന്നതിനും ലക്ഷ്യമുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ- 8590941255.