കേരള കാർഷികസർവകലാശാല ഫലവർഗവേഷണ കേന്ദ്രം, വെള്ളാനിക്കരയിൽ വെച്ച് ‘ഡ്രാഗൺ ഫ്രൂട്ടിന്റെ വിളപരിപാലനം’ എന്ന വിഷയത്തിൽ 22.01.2025 ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9605612478 എന്ന നമ്പറിൽ വിളിച്ച് 20.01.2025 തീയതിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതും പരിശീലന ഫീസ് ആയ 1000/രൂപ ക്യു ആർ കോഡ് വഴി മാത്രം അടക്കേണ്ടതുമാണ്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് കേരള കാർഷികസർവകലാശാലയുടെ പരിശീലന സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഏതെങ്കിലും കാരണത്താൽ പരിശീലനത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിൽ അടച്ചു തുക തിരികെ നൽകുന്നതല്ല.