Menu Close

തേനീച്ചവളര്‍ത്തലില്‍ പരിശീലനം

തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നടത്തുന്നു. 2024 ഒക്ടോബര്‍ 15-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ചാണ് പരിശീലനം. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടുന്നതിനുള്ള മാര്‍ഗ്ഗമാണ് തേനീച്ചവളര്‍ത്തല്‍. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കുന്നതിലൂടെ തേനീച്ചവളര്‍ത്തലില്‍നിന്ന് മെച്ചപ്പെട്ട വരുമാനം നേടാന്‍ കഴിയും. ഫോൺ – 9495928077, വാട്സാപ്പ് – 04812351313, ഇ മെയില്‍ : training@rubberboard.org.in