കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് 2024 സെപ്തംബര്‍ മാസം 6, 7 തീയ്യതികളില്‍ ആടുവളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. പരിശീലനക്ലാസില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്തംബര്‍ 5 ന് 4 മണിക്കുമുമ്പായി 0497-2763473 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.
ആടുവളര്‍ത്തല്‍, ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം
