Menu Close

പരിശീലനം ആരംഭിക്കുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “ലാന്‍ഡ്‌സ്കേപ്പിംഗ്”  എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈൻ പരിശീലന പരിപാടിയുടെ പുതിയ  ബാച്ച് 2026  ഫെബ്രുവരി 12 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവര്‍ക്ക് https://celkau.in/elearning/reg.php എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സിൽ രജിസ്റ്റർ ചെയ്യാം. 2026 ഫെബ്രുവരി 22 ന് ശേഷം പുതിയ രജിസ്ട്രഷേനുകൾ  സ്വീകരിക്കുന്നതല്ല. 22 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പത്തു സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ്  കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം  പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന  പഠിതാക്കള്‍ക്ക് നിശ്ചിത ഫീസ്‌ ഈടാക്കി സര്‍ട്ടിഫിക്കറ്റു നല്‍കുന്നതാണ്. രജിസ്റ്റർ ചെയ്തവര്‍ക്ക് ഫെബ്രുവരി 12 മുതല്‍  യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ നമ്പർ   0487-2438566.