Menu Close

ട്രെയിൻഡ് കമ്പ്യൂട്ടർ ട്രെയിനി’യെ താൽകാലികാടിസ്ഥാനത്തിൽ നിയമനം

റബ്ബർബോർഡിന്റെ കേന്ദ്രഓഫീസിൽ മാർക്കറ്റ് ഇന്റലിജൻസ് ഡിവിഷനിൽ ‘ട്രെയിൻഡ് കമ്പ്യൂട്ടർ ട്രെയിനി’യെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർക്ക് സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനിൽ നിന്ന് കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ കമ്പ്യൂട്ടർ സയൻസിലോ മൂന്നുവർഷത്തെ റെഗുലർ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അവർ ഒരു ഗവൺമെൻറ് സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തെ എൻ.എ.റ്റി.എസ്(NATS) അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവരും ആയിരിക്കണം. അപേക്ഷകർക്ക് 2025 മെയ് -01 ന് 28 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ കോട്ടയത്തെ കേന്ദ്ര ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റ് ഇന്റലിജൻസ് ഡിവിഷൻ) മുമ്പാകെ 2025 ജൂൺ രണ്ട് രാവിലെ 11 മണിക്ക് നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക.