ഇലയുടെ ഉപരിതലത്തിൽ വെളുത്ത നിറത്തിൽ പാമ്പിഴഞ്ഞത് പോലുള്ള പാടുകൾ ഉണ്ടാക്കുന്നു. ആക്രമണത്തിനിരയായ ഇലകൾ പിന്നീട് ഉണങ്ങും. ഇതിന്റെ പുഴു ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലാണ് കാണപ്പെടുക. നിയന്ത്രിക്കാനായി പുഴു ആക്രമിച്ച ഇലകൾ ശേഖരിച്ച് നശിപ്പിക്കുക. വേപ്പിൻ പിണ്ണാക്ക് നടീൽ സമയത്തും നടീലിന് 25 ദിവസം കഴിഞ്ഞും തടത്തിൽ ചേർക്കുക. ആക്രമണം രൂക്ഷമാണെങ്കിൽ കീടനാശിനി ഏതെങ്കിലും തളിക്കുക.