ചെറുപ്രായത്തിലുള്ള പുഴുക്കൾ തളിരിലകൾ ഭക്ഷിക്കുന്നു. വളർച്ചയെത്തിയ പുഴുക്കൾ കായ തുരക്കുന്നു. തക്കാളിയെ ആക്രമിക്കുന്ന ഇവയെ നിയന്ത്രിക്കാനായി രോഗം ബാധിച്ച പഴങ്ങൾ, വളർന്ന പ്രാണികൾ എന്നിവ ശേഖരിച്ച് നശിപ്പിക്കുക 40 ദിവസം പ്രായമായ ജമന്തി 25 ദിവസം പ്രായമുള്ള തക്കാളി തൈകൾ എന്നിവ ഒരുമിച്ച് വളർത്തുക. കീട ബാധ രൂക്ഷമാകുന്ന സന്ദർഭങ്ങളിൽ ഫെയിം എന്ന കീടനാശിനി 2 മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക.
കാർഷിക വിവര സങ്കേതം