Menu Close

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാന്‍ രണ്ട് രേഖകള്‍ മാത്രം മതി

കണക്ഷനെടുക്കുന്ന ആളിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം. കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുമ്പോള്‍ കണക്ഷന്‍ കാര്‍ഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. സാധാരണ ജലസേചനത്തിനുള്ള കാര്‍ഷിക കണക്ഷനും, കന്നുകാലി ഫാമുകള്‍, പൗള്‍ട്രി ഫാമുകള്‍ തുടങ്ങിയവയ്ക്കുള്ള കാര്‍ഷിക കണക്ഷനും ഈ ഇളവ് ലഭിക്കും. മുയല്‍, പന്നി ഫാമുകള്‍, ഹാച്ചറികള്‍, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, പുഷ്പ, ടിഷ്യൂ കള്‍ച്ചര്‍, സസ്യ, കൂണ്‍ നഴ്സറികള്‍, മത്സ്യ ഫാമുകള്‍, ചീനവല, ക്ഷീര സഹകരണ സംഘങ്ങള്‍, റബ്ബര്‍ ഷീറ്റ് മെഷീന്‍ ഹൗസ് തുടങ്ങിയ കാര്‍ഷിക സംരംഭങ്ങള്‍ക്ക് കണക്ഷന്‍ ലഭ്യമാണ്.