കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം. കെ എസ് ഇ ബി ഉദ്യോഗസ്ഥന് പരിശോധന നടത്തുമ്പോള്‍ കണക്ഷന് കാര്‍ഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. സാധാരണ ജലസേചനത്തിനുള്ള കാര്‍ഷിക കണക്ഷനും, കന്നുകാലി ഫാമുകള്‍, പൗള്‍ട്രി ഫാമുകള്‍ തുടങ്ങിയവയ്ക്കുള്ള കാര്‍ഷിക കണക്ഷനും ഈ ഇളവ് ലഭിക്കും. മുയല്, പന്നി ഫാമുകള്‍, ഹാച്ചറികള്‍, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, പുഷ്പ, ടിഷ്യൂ കള്‍ച്ചര്‍, സസ്യ, കൂണ് നഴ്സറികള്‍, മത്സ്യ ഫാമുകള്‍, ചീനവല, ക്ഷീര സഹകരണ സംഘങ്ങള്‍, റബ്ബര്‍ ഷീറ്റ് മെഷീന് ഹൗസ് തുടങ്ങിയ കാര്‍ഷിക സംരംഭങ്ങള്‍ക്ക് കണക്ഷന് ലഭ്യമാണ്.
കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാന്‍ രണ്ട് രേഖകള്‍ മാത്രം മതി
