തൃശൂർ ജില്ലയിലെ പുതുക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പുതുക്കാടിലെ കാര്‍ഷികപുരോഗതി
✓ ഒരു കൃഷിഭവൻ – ഒരു ഉത്പന്നം പദ്ധതി പ്രകാരം 8 നൂതന സംരംഭങ്ങൾ ആരംഭിച്ചു.
✓ 7 ഉത്പന്നങ്ങൾ കേരളാഗ്രോ ബ്രാന്റില്‍.
✓ 4 ഇക്കോഷോപ്പുകൾ.
✓ എല്ലാ പഞ്ചായത്തുകളിലും ആഴ്ച്ചചന്തകൾ ആരംഭിച്ചു.
✓ 108.8 ഹെക്ടറിൽ പുതുകൃഷി.
✓ 142 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 94 മാതൃകാകൃഷിത്തോട്ടങ്ങൾ ആരംഭിച്ചു.
✓ 2 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികൾ ആരംഭിച്ചു.
✓ പുതിയ 4180 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 4 നാളികേര സംഭരണകേന്ദ്രങ്ങൾ ആരംഭിച്ചു.
✓ 279 ഹെക്ടറിൽ ജൈവകൃഷി.
✓ 7.8 ഹെക്ടറിൽ പൂക്കൃഷി.
✓ മറ്റത്തൂർ സ്മാർട്ട് കൃഷിഭവൻ ആയി.
✓ എം.എൽ.എ. ഫണ്ടിലെ 18.9 ലക്ഷം രൂപ ചെലവ്ചെയത് വല്ലച്ചിറക്കുളം നവീകരിച്ചു.