തൃശൂർ ജില്ലയിലെ നാട്ടിക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാലസ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
നാട്ടികയിലെ കാര്‍ഷികപുരോഗതി
✓ മണ്ഡലത്തിലെ കോൾനിലങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 18.28 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി.
✓ 8.2 കോടി രൂപ ചെലവിൽ ഹൈലെവൽ കനാൽ പുനരുദ്ധാരണം നടത്തി.
✓ 1.53 കോടി രൂപ ചെലവഴിച്ച് 2 കുളങ്ങൾ നവീകരിച്ചു.
✓ 174 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 100 മാതൃകാകൃഷിത്തോട്ടങ്ങൾ ആരംഭിച്ചു.
✓ പുതിയ 552 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 33 മൂല്യവർദ്ധിതോത്പന്നങ്ങൾ നിർമിച്ചു.
✓ 65 ഹെക്ടറിൽ ജൈവകൃഷി.
✓ 4 കേരഗ്രാമങ്ങൾ ആരംഭിച്ചു.
✓ 8 നാളികേരസംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു.
✓ 6 വിളാരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു.
✓ താന്ന്യം സ്മാർട്ട് കൃഷിഭവൻ ആയി.
✓ 5 കാർഷിക കർമ്മസേനകള്‍ രൂപീകരിച്ചു.
✓ 3 അഗ്രോ സർവീസ് സെൻ്ററുകള്‍ ആരംഭിച്ചു.