ക്ഷീരവികസന വകുപ്പ്, തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍, കേരള ഫീഡ്സ് ലിമിറ്റഡ്, കെ.എല്‍.ഡി.ബോര്‍ഡ്, സര്‍വീസ് സഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം റൂറല്‍ ബ്ലോക്കിലെ തിരുവല്ലം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെ ആതിഥേയത്വത്തില്‍ തിരുവനന്തപുരം ജില്ല ക്ഷീരസംഗമം 2024-25 തിരുവല്ലം ജാനകി ആഡിറ്റോറിയത്തില്‍ വച്ച് 2024 ഡിസംബര്‍ 17, 18 തീയതികളില്‍ വിവിധ പരിപാടികളോടെ നടത്തുന്നു. പ്രസ്തുത പരിപാടിയില്‍ കന്നുകാലി പ്രദര്‍ശനം, മൃഗസംരക്ഷണ ക്ഷീരവികസന കാര്‍ഷിക എക് സിബിഷന്‍, സെമിനാറുകള്‍, ശില്പശാല, ഡെയ്റി ക്വിസ്, ക്ഷീരസംഗമം, ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍. അവാര്‍ഡ്ദാനം. കലാസന്ധ്യ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 18-12-2024 നടക്കുന്ന ജില്ലാ ക്ഷീരസംഗമം 2024-25ന്‍റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനിലിന്‍റെ സാന്നിധ്യത്തില്‍ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു. എം.പി ശശി തരൂര്‍, എം.എല്‍.എ മാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സഹകാരികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
തിരുവനന്തപുരം ജില്ല ക്ഷീരസംഗമം 2024-25
