Menu Close

അഗ്രികള്‍ച്ചര്‍ കോഴ്സിലേക്ക് മൂന്നാംഘട്ട സ്പോട്ട് അഡ്മിഷന്‍

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 2023-24 അധ്യയന വര്‍ഷം മുതല്‍ ആരംഭിച്ച ബി.എസ്.സി (ഓണേഴ്സ്) അഗ്രികള്‍ച്ചര്‍ കോഴ്സിലേക്കുള്ള മൂന്നാംഘട്ട സ്പോട്ട് അഡ്മിഷന്‍ 2024 ഫെബ്രുവരി 20 ന് തൃശൂര്‍ വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫോറസ്ട്രിയുടെ സെമിനാര്‍ ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2023 വര്‍ഷത്തെ KEAM-NEET പ്രവേശന പരീക്ഷയില്‍ മെഡിക്കല്‍ റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കും CUET (ICARþUG) 2023 റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പ്രസ്തുത കോഴ്സിന് അഡ്മിഷന്‍ എടുക്കാവുന്നതാണ്. അഡ്മിഷനുമായിബന്ധപെട്ട വിശദ വിവരങ്ങള്‍ക്ക് www.kau.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ – 0487-2438139.