Menu Close

പുഷ്പകൃഷി ലാഭകരമാണെന്നാണ് സർവ്വേ റിപ്പോർട്ട്

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പൂവിളി -2024, പുഷ്പകൃഷി റിപ്പോർട്ട് പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും,എം എൽ എ യുമായ ആൻറണി രാജു പ്രകാശനം നിർവഹിച്ചു. ഐ ബി സതീഷ് ആദ്യ പ്രതി ഏറ്റുവാങ്ങി. ജില്ലയിലെ പുഷ്പകൃഷി ലാഭകരമാണെന്നാണ് സർവ്വേ റിപ്പോർട്ട്. പുഷ്പകൃഷിയുടെ സാധ്യതകൾ സംബന്ധിച്ചും പൂകൃഷിയിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ചും ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ ബി അവതരണം നടത്തി.