ക്ഷീര സഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര സംഗമം 2024 ജനുവരി 9 ചൊവ്വാഴ്ച ഉച്ചക്ക് 12 ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
മണീട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മണീട് സെന്റ് കുര്യാക്കോസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ജില്ലയിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കും. മികച്ച യുവകർഷകനുള്ള ആദരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകും.
മിൽമ,കേരള ഫീഡ്സ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ക്ഷീര സംഗമത്തിൽ 2024 ജനുവരി 9ന് രാവിലെ ക്ഷീരവികസന സെമിനാർ ഉണ്ടായിരിക്കും.