Menu Close

ചിങ്ങം ഒന്നിന് കര്‍ഷകരെ ആദരിക്കുന്നു

ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കുന്നതിനു വേണ്ടി തിരുവല്ലം കൃഷിഭവന്‍റെ നേതൃത്വത്തില്‍ അപേക്ഷകളും നിര്‍ദേശങ്ങളും ക്ഷണിച്ചു. മികച്ച കര്‍ഷകന്‍, മികച്ച വനിതകര്‍ഷക, മികച്ച കര്‍ഷകന്‍ (എസ്സി വിഭാഗം), മികച്ച വിദ്യാര്‍ഥി കര്‍ഷക-കര്‍ഷകന്‍, മികച്ച ക്ഷീരകര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, മികച്ച മട്ടുപ്പാവ്കൃഷി ചെയ്യുന്ന കര്‍ഷക-കര്‍ഷകന്‍ എന്നിവയാണ് ആദരിക്കപ്പെടുന്ന വിഭാഗങ്ങള്‍. അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് അഞ്ചിനു വൈകുന്നേരം അഞ്ചുമണിവരെയാണ്.