Menu Close

Tag: kerala

മത്സ്യം വളര്‍ത്താൻ ടെണ്ടര്‍ ക്ഷണിക്കുന്നു

തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ആറ്റൂര്‍ വില്ലേജില്‍ ചെറുകിട ജലസേചന വകുപ്പിന്റെ അധീനതയിലുള്ള അസുരന്‍കുണ്ട് അണക്കെട്ടില്‍ മത്സ്യം വളര്‍ത്തുന്നതിനും പിടിക്കുന്നതിനുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടെണ്ടര്‍ ക്ഷണിച്ചു. 2024 ജൂലൈ 1 മുതല്‍ 2027…

കർഷകർക്ക് സഹായം വിതരണം ചെയ്ത് ഒപ്പം പദ്ധതി

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി ‘ഒപ്പം’ ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി തളിപ്പുഴ കരിന്തണ്ടന്‍ നഗറിലെ  ക്ഷീര കര്‍ഷകര്‍ക്ക് തൊഴുത്ത് നിര്‍മ്മാണത്തിന് സഹായവും റബ്ബര്‍മാറ്റും വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി മുഴുവന്‍…

കാര്‍ഷികോപകരണങ്ങള്‍- തൈകള്‍ വിതരണം ചെയ്തു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രാമീണ ഉപജീവന പദ്ധതിയുടെ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധിയിലെ ചെറുകിട കാപ്പി -കുരുമുളക് കര്‍ഷകര്‍ക്ക് സൗജന്യമായി കാര്‍ഷികോപകരണങ്ങള്‍, തൈകള്‍ എന്നിവ വിതരണം ചെയ്തു. കാപ്പി, കുരുമുളക്, ചെറുനാരകം, അവക്കാഡോ,…

വെറ്ററിനറി സർജനെ നിയമിക്കുന്നു

കോട്ടയം മൃഗസംരക്ഷണ വകുപ്പിന്റെ വൈക്കം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പാസായവർക്ക്…

‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ജൂലൈ 17 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവര്‍ 2024 ജൂലൈ 16 നകം…

ഓട്ടോക്കാഡിലൂടെ ലാൻഡ്സകേപ്പ് ഡിസെയിനിങ് പരിശീലനം 

“ഓട്ടോക്കാഡിലൂടെ  ലാൻഡ്സകേപ്പ് ഡിസെയിനിങ്” എന്ന വിഷയത്തില്‍ അഞ്ചു ദിവസത്തെ ഓൺലൈൻ പരിശീലനം നടത്തുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓട്ടോക്കാഡിന്റ്റെ വിശദമായ ഉപയോഗം, ഓട്ടോക്കാഡിൽ വിവധ തരത്തിലുള്ള പൂന്തോട്ടങ്ങളുടെ നിർമ്മാണം, അവയുടെ കൃത്യവും വ്യക്തവുമായുള്ള അവതരണം, 3-d മോഡലിങ്ങിലേക്കുള്ള ആമുഖം എന്നീ…

ഓണ്‍ലൈന്‍ പരിശീലനം: റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) 2024 ജൂണ്‍ 26 -ന് 10.30 മുതല്‍ 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ഫോൺ…

മഴക്കാലത്തെ ടാപ്പിങ്, സംശയങ്ങൾ ദൂരീകരിക്കാം

റബ്ബര്‍മരങ്ങള്‍ മഴക്കാലത്ത് ടാപ്പുചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ജൂൺ 21ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡ് ഡെവലപ്മെന്‍റ് ഓഫീസര്‍…

വനശ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിൽ

വനശ്രീ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വ്യാപനം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ വിപണനം ആരംഭിച്ചു. യെസ് ബാങ്കാണ് ഓണ്‍ലൈന്‍ വിപണന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനശ്രീ ഉത്പന്ന്ങ്ങളായ തേന്‍, ഏലം, കറുകപ്പട്ട, ഗ്രേപ്പ് വൈന്‍, മുതലായവ ഓണ്‍ ലൈനില്‍ ലഭ്യമാകുന്നതാണ്.

ഇടുക്കിയിൽ കർഷകതൊഴിലാളി ക്ഷേമനിധിബോർഡ് സിറ്റിങ്

കർഷകതൊഴിലാളി ക്ഷേമനിധിബോർഡ് ഇടുക്കി ജില്ലാ ഓഫിസിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശാദായം സ്വീകരിക്കുന്നതിനുമായുള്ള സിറ്റിങ് ആരംഭിച്ചു.2024 ജൂൺ 22 ന് പഞ്ചായത്ത് ഹാൾ, രാജകുമാരി,2024 ജൂൺ 25 ന് പഞ്ചായത്തു ഹാൾ, ഇരട്ടയാർ,2024…