കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകതൊഴിലാളികളുടെ കുട്ടികള്‍ക്ക് 2023-24 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75ഉം അതില്‍ കൂടുതല്‍…
മൊസൈക് രോഗം രണ്ടു മാസം വരെ പ്രായമായചെടികളുടെ ആരോഗ്യം ക്ഷയിക്കാതിരിക്കാനും വിളവുനഷ്ട്ടം കുറയ്ക്കാനും ഇനി പറയുന്ന കരുതലുകള്‍ സ്വീകരിക്കുക. ചെടി ഒന്നിന് 100 ഗ്രാം വീതം ഡോളോമൈറ്റ് ചുറ്റും നല്‍കി മണ്ണുമായി ഇളക്കി ചേര്‍ക്കുക…
ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും സഹായത്തോടെ റബ്ബറുത്പന്നങ്ങള്‍ വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റബ്ബറുൽപ്പന്നങ്ങളുടെ വിശകലനം, റിവേഴ്സ് എഞ്ചിനീയറിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് 2024 ജൂലൈ 22 മുതല്‍ 26 വരെ…
ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപുല്‍കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ജൂലൈ 18 മുതല്‍ 2024 ജൂലൈ 19 വരെ രണ്ട്…
എം എസ് എം ഇ ഡെവലപ്മെന്‍റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ്, തൃശൂര്‍ 2024 ജൂലൈ 19 ന് സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന…
വളരെക്കുറഞ്ഞ അളവില്‍ വിത്തിഞ്ചി ഉപയോഗിച്ച് ഇഞ്ചി നടാനുപയോഗിക്കുന്ന രീതിയാണ് ഒറ്റമുകുള നടീല്‍രീതി. ഇതിനായി ഏകദേശം 3:1 അനുപാതത്തില്‍ ചകിരിച്ചോര്‍ കംപോസ്റ്റ്, മണ്ണിരക്കംപോസ്റ്റ് എന്നിവ ചേര്‍ത്ത് പ്രോട്രേ നിറയ്ക്കാം. 5 ഗ്രാം ഭാരമുള്ള മുളച്ച ഒറ്റ…
മഴക്കാലത്ത് പശുക്കള്‍ക്ക് ഇളംപുല്ല് അധികമായി നല്‍കുന്നതുമൂലം ശരീരത്തിലെ മഗ്നീഷ്യം കുറഞ്ഞ് ഗ്രാസ് റ്റെറ്റനി എന്ന രോഗത്തിനു കാരണമാകുന്നു. പേശിവലിയുക, തല പിറകിലോട്ടു ചരിക്കുക, വായില്‍നിന്ന് നുരയും പതയും വരിക, കൈകാലുകള്‍ നിലത്തടിക്കുക, ശ്വാസതടസ്സം അനുഭവപ്പെടുക…
കാലവര്‍ഷം പതുക്കെ ശക്തമാകുന്ന ലക്ഷണമാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തലില്‍ കാണുന്നത്. അടുത്ത മൂന്നാലുദിവസത്തേക്ക് തെക്കന്‍ ജില്ലകളൊഴിച്ചുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷത്തിനൊപ്പം കാറ്റും ശക്തമാകുന്നുണ്ട്. കാറ്റുമൂലമുള്ള അപകടങ്ങള്‍ കേരളത്തില്‍ കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണം. കേന്ദ്ര…
കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിവളം കിലോയ്ക്ക് 3/-രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യക്കാര്‍ ബുക്കിങ്ങിനായി, ഫോൺ – 0471 2730804
പടന്നക്കാട് കാര്‍ഷിക കോളേജിന് കീഴിലുള്ള പടന്നക്കാട്, നീലേശ്വരം (കരുവാച്ചേരി) ഫാമുകളില്‍ അത്യല്‍പാദനശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈകളായ കേരസങ്കര, കേരഗംഗ, കേരശ്രീ എന്നിവയും നാടന്‍ തെങ്ങിന്‍തൈകളും, മോഹിത്നഗര്‍, മംഗള, സുമംഗള എന്നീ കവുങ്ങിന്‍തൈകളും ലഭ്യമാണ്. തെങ്ങ്…