Menu Close

Tag: kerala

നിങ്ങളുടെ വയലിലും ഡ്രോണ്‍ വരും

പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം കൃഷിയിടങ്ങളിലെ ഡ്രോണ്‍ ഉപയോഗത്തെക്കുറിച്ച്പ്രദര്‍ശനം നടത്തുന്നു. വളങ്ങള്‍, സൂക്ഷ്മമൂലകങ്ങള്‍, ജൈവകീടനാശിനികള്‍തുടങ്ങിയവ പ്രയോഗിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള മെച്ചം കര്‍ഷകരെ ധരിപ്പിക്കുകയാണു ലക്ഷ്യം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 250 പ്രദര്‍ശനങ്ങള്‍ നടത്തും. താല്‍പര്യമുള്ള പഞ്ചായത്ത്/ കൃഷി…

കൃഷിയില്‍ സംശയം വരുമ്പോള്‍ വിളിക്കാന്‍ 18004251661

കാര്‍ഷികാനുബന്ധമായ സംശയങ്ങള്‍ സംസ്ഥാനകൃഷിവകുപ്പ് ഒരുക്കിയിട്ടുള്ള സംവിധാനമാണ് 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പര്‍. ഫോണിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഇതിലേക്ക് വിളിക്കാവുന്നതാണ്. വിളിക്കുന്നതിന് പൈസ ആവുകയില്ല. ഏതുസമയത്തും വിളിക്കാവുന്നതാണ്. ഓഫീസ് സമയത്ത് വിളിക്കുന്നവര്‍ക്ക് അപ്പോള്‍തന്നെ സംശയനിവാരണം ഉണ്ടാകും.…

കാച്ചിൽ കൃഷിയില്‍ ഏപ്രില്‍മാസം ശ്രദ്ധിക്കാന്‍

മഴ കിട്ടിയാലുടൻ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, 11.25 കിലോഗ്രാം ജൈവവളം ചേർത്ത് മേൽമണ്ണുകൊണ്ട് മുക്കാൽഭാഗം മൂടുക. ചാണകപ്പാലിൽ മുക്കിയെടുത്ത കഷ്ണങ്ങൾ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി പുതയിടണം. നല്ലയിനം കാച്ചി…

മരിച്ചീനിയില്‍ മീലിമൂട്ടയുടെ ശല്യം. എന്തുചെയ്യാം?

മരച്ചീനി നടുമ്പോള്‍ത്തന്നെ മീലിമൂട്ടയെ കരുതിയിരിക്കണം. മീലിമൂട്ട പോലുള്ള കീടങ്ങളുടെ ആക്രമണമില്ലാത്ത ചെടികളിൽനിന്നുമാത്രം കമ്പുകൾ നടാനെടുക്കുക. നടാനുള്ള വിത്തുകളും കമ്പുകളും കീടവിമുക്തമായെന്ന് ഉറപ്പുവരുത്താന്‍ അവ നടുന്നതിനുമുമ്പ് ഒരു ശതമാനം വീര്യത്തിൽ ഡൈമെത്തോയേറ്റിൽ മുപ്പതു മിനുട്ട് മുക്കി…

ജാഗ്രത, ഇടിമിന്നലുണ്ടാവാനിടയുണ്ട്

2024 ഏപ്രിൽ 11 മുതൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് പാലക്കാട്…

വാഴകൾക്കുള്ള വിളപരിപാലന നിര്‍ദ്ദേശങ്ങള്‍

വാഴച്ചുവട് കരിയിലയോ മറ്റ് ജൈവവസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ച് പുതയിടുക. കണികജലസേചന രീതി (12 ലിറ്റര്‍ / ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക, വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ( 5…

റബ്ബര്‍കര്‍ഷകര്‍ക്ക് ഫോണില്‍ വിളിക്കാം

റബ്ബര്‍മരങ്ങളില്‍ പുതുതായി ടാപ്പിങ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,ടാപ്പിങ്ങിനായി അടയാളപ്പടുത്തല്‍ എന്നീ വിഷയങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ്കോള്‍സെന്ററില്‍ വിളിക്കാം. ഈ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024ഏപ്രില്‍ 10 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഇന്ത്യന്‍…

5 ദിവസത്തെ താപനില മുന്നറിയിപ്പ്

2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെയുള്ള കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും,കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും,തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന…

ബി. വി. 380 ഇനം കോഴിക്കുഞ്ഞ് വില്‍പനയ്ക്ക്

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ബി. വി. 380 ഇനം കോഴിക്കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ വില്‍പനയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754

കാര്‍ഷിക കോളേജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള തൃശ്ശൂര്‍ വെളളാനിക്കര കാര്‍ഷിക കോളേജില്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍ ഫുഡ് പ്രോസസ്സിംഗ് എന്ന വിഷയത്തില്‍ ഒരു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. സീറ്റ് 25 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കോഴ്സ്…