Menu Close

Tag: വാര്‍ത്താവരമ്പ്

റബ്ബർ രോഗനിർണയവും സ്പ്രേയിംഗും: ഓൺലൈൻ പരിശീലനം മാർച്ച് 26-ന്

റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങൾക്കെതിരെ സ്പ്രേയിങ് നടത്തുന്നതിലും സ്പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും 2025 മാർച്ച് 26-ന് ഓൺലൈൻപരിശീലനം നൽകുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്…

വേനൽകാലമാണ്, തടങ്ങളിൽ ഈർപ്പം നിലനിർത്തണം

അന്തരീക്ഷ ഊഷ്‌മാവ് കൂടി വരുന്ന സാഹചര്യത്തിൽ തടങ്ങളിൽ ഈർപ്പം നിലനിർത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരിയിട്ട് മൂടുന്നത് നല്ലതാണ്. തെങ്ങിൻ്റെ ചുവട്ടിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ വരികൾക്കിടയിൽ ചാലു കീറിയോ, ഓരോ തെങ്ങിൻ്റെ…

ചിക്ക്‌ സെക്സിംഗ്  ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025 – അപേക്ഷ ക്ഷണിക്കുന്നു

കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ നടത്തിവരുന്ന ചിക്ക്‌ സെക്സിംഗ്  ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025 ലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സ് കാലാവധി അഞ്ചുമാസം, ഫീസ് 500 രൂപ. പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് ഫീസ്…

ജീവാണുക്കളെ ഉപയോഗിച്ച് കീടരോഗ നിയന്ത്രണം

പച്ചക്കറി വിളകളിൽ വിവിധതരം ജീവാണുക്കളെ ഉപയോഗിച്ച് കീടരോഗ നിയന്ത്രണം നടത്താവുന്നതാണ്. മീലിമുട്ടകൾ, ശൽക്കകീടങ്ങൾ എന്നിവയെ നിയന്ത്രിക്കാൻ വെർട്ടിസീലിയം എന്ന കുമിളും ഇലതീനി പുഴുക്കൾക്കെതിരെ ബ്യൂവേറിയ എന്ന കുമിളും, ചിതൽ, വേരുതീനി പുഴുക്കൾ, പച്ചത്തുള്ളൻ്റെ ഉപദ്രവം…

കൂവ കിഴങ്ങ് നട്ടാലോ

ഔഷധ ഗുണമുള്ള ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങു വിളയാണ് കൂവ. ഇതിന്റെ നടീൽ വസ്‌തു കിഴങ്ങാണ്. രോഗവിമുക്തമായതും ആരോഗ്യമുള്ളതുമായ കിഴങ്ങ് വിത്തിനായി ശേഖരിക്കണം. മുളയ്ക്കാൻ ശേഷിയുള്ള ഒരു മുകുളമെങ്കിലും ഓരോകഷ്‌ണം നടീൽ വസ്‌തുവിലും ഉണ്ടാകണം. കിളച്ചൊരുക്കിയ…

ശാസ്ത്രീയമായ പശുവളർത്തലിൽ പരിശീലനം

കേരള കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻ സെൻ്റർ  മണ്ണുത്തിയിൽ വച്ച് 2025 മാർച്ച് 21 ന് ശാസ്ത്രീയമായ പശുവളർത്തൽ എന്ന  വിഷയത്തിൽ ഏകദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ഫീസ്-550/- രൂപ. ഫോൺ നമ്പർ : 0487 -2370773…

ഹോർട്ടികോർപ്പ് അപേക്ഷ ക്ഷണിക്കുന്നു

കേരളസർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ് ജില്ലയിൽ പുതിയതായി ആരംഭിക്കുന്ന 10 ഹോർട്ടികോർപ്പ് ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് 2025 ഏപ്രിൽ 4 വരെ അപേക്ഷ നൽകാം. ഫോൺ: 9495137584, 7510895014,…

‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം

മലപ്പുറം തവനൂർ കൃഷി വിജ്ഞാന കേന്ദ്രം, കെ.വി.കെ ദിനത്തോടനുബന്ധിച്ച് കർഷകർക്കായി ‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2025…

കൃത്യതാ കൃഷിയിൽ പരിശീലനം

പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2025 മാർച്ച് 25ന് രാവിലെ 10 മണി മുതൽ 4 മണിവരെ  കർഷകർക്കായി കൃത്യതാ കൃഷി   (Precision Farming) എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലനം…

പച്ചക്കറികളിലെ കുരുടിപ്പുരോഗത്തിന് പ്രധിവിധി

പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ മൂലമുളള കുരുടിപ്പുരോഗം കാണാന്‍ സാധ്യതയുണ്ട്. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച്തളിക്കുക. അല്ലെങ്കില്‍ വേപ്പെണ്ണയടങ്ങുന്ന കീടനാശിനികള്‍ പത്ത് ദിവസം ഇടവിട്ട് തളിക്കുകയോ…