ഈന്ത് അറിയാമോ? വടക്കൻകേരളത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്നൊരു പ്രാദേശിക സസ്യമാണ് ഈന്ത്. ഇവയില്‍ അടുത്തിടെയായി ഔലാകാസ്പിസ് മഡിയുനെൻസിസ് എന്ന ശല്‍ക്കക്കീടത്തിന്റെ ആക്രമണം രൂക്ഷമാകുന്നു. ഇവ പാരിസ്ഥിതികപ്രാധാന്യമുള്ള ഈന്തുകൾക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണ്. വെള്ളനിറത്തിലും…
വടക്കൻകേരളത്തിന്റെ തീരം മുതൽ മഹാരാഷ്ട്രാതീരംവരെയാണ് ഇപ്പോഴും ന്യൂനമർദ്ദപ്പാത്തിയുടെ സ്ഥാനം. ഇതുമൂലം കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. അതേറെയും വടക്കന്‍ ജില്ലകളിലായിരിക്കും. ജൂലൈ 09 ,12 ,13 തീയതികളിൽ…
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കൂര്‍ക്കക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. കൂര്‍ക്കത്തലകള്‍ മുറിച്ചാണ് നടുന്നത്. നടുന്ന തലയ്ക്ക് ശരാശരി 15-20 സെന്‍റിമീറ്റര്‍ നീളം വേണം. ഇത് തടങ്ങളില്‍ കിടത്തിയാണ് നടുന്നത്. 15 സെന്‍റിമീറ്റര്‍…
സർക്കാറുടമസ്ഥതയിലുള്ള തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ പദ്ധതി. നവോത്ഥാൻ (ന്യൂ അഗ്രികൾച്ചറൽ വെൽത്ത് ഓപ്പർച്യുനിറ്റീസ്–-ഡ്രൈവിങ് ഹോർട്ടികൾച്ചറൽ ആൻഡ് അഗ്രിബിസിനസ് നെറ്റ് വർക്കിങ് ) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിപ്രകാരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷിക്കൂട്ടം, കുടുംബശ്രീ,…
അറബിക്കടലിലെ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനം കേരളത്തിന്റെ വടക്കൻതീരം തൊട്ട് ഗുജറാത്ത് വരെയാണ് നിലനിൽക്കുന്നത്. ഇതുമൂലം കാസറഗോഡ് കണ്ണൂർ ജില്ലകളിൽ മാണ് കേരളത്തില്‍ ശക്തമായ മഴസാധ്യതയുള്ളത്. മറ്റു ജില്ലകളിൽ മിതമായ മഴ പെയ്തേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.…
റബ്ബറിന് വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2024 ജൂലൈ 11-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച…
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനബാസ് ഇനം മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ജൂലൈ 11 രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് നാലുമണിവരെ വിതരണം നടക്കും. മത്സ്യക്കുഞ്ഞുക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍…
വയനാട്, കോട്ടത്തറ മയിലാടി ഭാഗത്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന രീതിയില്‍ പുഴയ്ക്കുകുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ട് ലംഘിച്ച് നിര്‍മ്മിച്ച രണ്ടു…
മലപ്പുറം വെളിയങ്കോട് ചെമ്മീൻ വിത്തുല്പാദനകേന്ദ്രത്തിലേക്ക് കാരച്ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പാദനാവശ്യത്തിലേക്ക് കമ്മീഷൻ അടിസ്ഥാനത്തില്‍ ടെക്നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തിപരിചയമുള്ള ടെക്നീഷ്യൻമാർ ജൂലൈ 15ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526041177, 9633140892.…
ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 15 മുതല്‍ 20 വരെയുള്ള 5 പ്രവൃത്തിദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 12 -ാം…