തിരുവനന്തപുരം, കരമനയിൽ കേരള കാർഷികസർവകലാശാലയുടെ കീഴില്‍ പ്രവർത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ വച്ച് കൂൺ കൃഷിയില്‍ ഏകദിനപരിശീലന പരിപാടി നടക്കുന്നു. 2025 ഫെബ്രുവരി 20 നാണ് പരിശീലനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 500 രൂപ…
തിരുവനന്തപുരം പട്ടത്ത് ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുള്ള പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഫെബ്രുവരി 10, 11 തീയതികളിൽ “ശുദ്ധമായ പാലുൽപ്പാദനം” എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്…
റബ്ബറധിഷ്ഠിത ചെറുകിടവ്യവസായങ്ങള്‍ തുടങ്ങാന്‍ ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ നല്‍കുന്ന ധനസഹായ പദ്ധതികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2025 ഫെബ്രുവരി 05 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ…
തിരുവനന്തപുരം, വിതുര ജഴ്സി ഫാമില്‍ പച്ചച്ചാണകം ഒരു ടണ്ണിന് 1500/- രൂപ നിരക്കില്‍ വില്‍പ്പനക്ക് ലഭ്യമാണ്. താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോൺ നമ്പര്‍: 9495582387.
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രം 2025 ഫെബ്രുവരി 6 ന് ‘കൂൺ കൃഷി’യിൽ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 300 രൂപ. താല്പര്യമുള്ളവർക്ക് 9400483754 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
നെല്ലിയാമ്പതി ഗവൺമെൻറ് ഓറഞ്ച് & ആൻറ് വെജിറ്റബിൾ ഫാം NATOURA ’25 എന്ന പേരിൽ സംഘടിപ്പിക്കുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് 2025 ഫെബ്രുവരി 6 ന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.…
കുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കിയ, പ്രത്യേകിച്ച് മനുരത്ന ഇനം കൃഷി ചെയ്ത പാടശേഖരങ്ങളിൽ ബ്ലാസ്റ്റ് രോഗത്തിൻ്റെ സാന്നിദ്ധ്യം കാണുന്നു. രോഗം ബാധിച്ച നെല്ലോലകളിൽ കണ്ണിൻ്റെ ആകൃതിയിൽ പ്രത്യക്ഷപ്പെടുന്ന പൊട്ടുകളുടെ മദ്ധ്യഭാഗം ചാരനിറമുള്ളതും അരികുകൾ കടുംതവിട്ടുനിറത്തിലുള്ളതും ആയിരിക്കും. രോഗം…
ക്ഷീരോത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരും മൃഗസംരക്ഷണ വകുപ്പും മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ തിരുമാറാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ തിരുമാറാടി ഗവർമെൻറ് ഹയർ സെക്കൻഡറി…
കൃഷി ഭൂമി കർഷകന്റെതായി നിലനിൽക്കേണ്ടത് ഭക്ഷ്യസുരക്ഷക്ക് അനിവാര്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കേരള കാര്‍ഷികസര്‍വകലാശാലയുടെ 54 മത് സ്ഥാപിത ദിനാഘോഷം വെള്ളാനിക്കര കെ.എ.യു. സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ലക്ഷ്യം…
പ്രമുഖ നെൽക്കർഷകനും പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനുമായ പത്മശ്രീ ചെറുവയൽ രാമന് കാർഷികസർവ്വകലാശാലയുടെ ‘പ്രൊഫസ്സർ ഓഫ് പ്രാക്ടീസ്’ പദവി നൽകും. കാർഷികസർവ്വകലാശാലയുടെ സ്ഥാപിതദിനാഘോഷം ഉദഘാടനം ചെയ്യവേ കൃഷിമന്ത്രിയും സർവ്വകലാശാല പ്രോ ചാൻസലറുമായ പി പ്രസാദാണ് ഇക്കാര്യം…