കമ്പോളത്തിൽനിന്നു വാങ്ങുന്ന കറിവേപ്പില തണ്ടിൽനിന്ന് ഊരിയെടുത്തിട്ട് ടാപ്പുവെള്ളത്തിൽ ഒരുമിനുട്ടുനേരം നന്നായിയുലച്ച് കഴുകിയതിനുശേഷം 15 മിനുട്ട് പുളിവെള്ളത്തിൽ മുക്കിവയ്ക്കണം. ശേഷം ഈർപ്പമില്ലാതെ ഇഴയകലമുള്ള തുണിസഞ്ചികളിലോ അടപ്പുള്ള പ്ലാസ്റ്റിക്കണ്ടെയ്നറിലോ സ്റ്റീൽപാത്രത്തിലോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ചീരയുടെ ചുവടുഭാഗം വേരോടെ മുറിച്ചുമാറ്റിയശേഷം തണ്ടും ഇലകളും ടാപ്പുവെള്ളത്തിൽ പലതവണ കഴുകി വൃത്തിയാക്കണം. അതിനുശേഷം കുരുകളഞ്ഞ പുളി 60 ഗ്രാം മൂന്നുലിറ്റർ വെള്ളത്തിൽക്കലക്കി അരിച്ചെടുത്ത വെള്ളത്തിൽ 15 മിനുട്ട് മുക്കിവയ്ക്കണം. ശേഷം പച്ചവെള്ളത്തിൽ കഴുകി,…
ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1 ലോകക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, പട്ടം ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് തിരുവനന്തപുരം ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്‍റിംഗ്, ചിത്രരചന മത്സരങ്ങള്‍, എല്‍.പി,…
തിരുവനന്തപുരത്ത് മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലിവളര്‍ത്തല്‍കേന്ദ്രത്തിലെ തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് എന്നീ ഫലവൃക്ഷങ്ങളില്‍നിന്ന് 2024 ജൂൺ 1 മുതല്‍ 2025 മേയ് 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ ആദായം എടുക്കുവാനുള്ള…
കാലിത്തീറ്റയില്‍ പൂപ്പല്‍ വിഷബാധയേല്‍ക്കാതെ സൂക്ഷിക്കുക. ചെള്ള്, ഈച്ച, പേന്‍ തുടങ്ങിയ ബാഹ്യപരാധങ്ങള്‍ക്കു എതിരേ ജാഗ്രത പുലര്‍ത്തണം: തൊഴുത്തിലോ പരിസരത്തോ എലിശല്യം ഇല്ലാതിരിക്കുവാന്‍ ശ്രദ്ധിക്കുക. എലിയില്‍നിന്നു പകരുന്ന എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും…
മഴ തുടങ്ങുന്നതിനു മുന്‍പായി തെങ്ങിന്റെ തടം തുറന്ന് ഓരോ വലിയ തെങ്ങിനും ഒരു കിലോ കുമ്മായം വീതം ഇട്ടുകൊടുക്കുക.
വേനല്‍മഴ ലഭിച്ച സ്ഥലങ്ങളില്‍ വിരിപ്പുകൃഷി ഇറക്കുന്ന പാടങ്ങളില്‍ നിലമൊരുക്കലും ഞാറ്റടിതയ്യാറാക്കലും ചെയ്യാം. ഒരു കിലോഗ്രാം വിത്തിനു 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നകണക്കിന് കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ കുതിര്‍ത്തുവച്ച് വിതയ്ക്കുക.
ലോകക്ഷീരദിനമായ ജൂണ്‍ 1 ന് ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ക്ഷീരദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഓച്ചിറ ക്ഷീരോല്പന്ന പരിശീലനവികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2024 മേയ് 29-ന് ഹൈസ്കൂള്‍/ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡയറിക്വിസ്,…
കര്‍ഷകര്‍ക്കാവശ്യമായ നെല്‍വിത്തിനങ്ങള്‍ അടുത്തുള്ള കൃഷിഭവനുകളില്‍ ബന്ധപ്പെട്ട് കൈപ്പറ്റുവാനുള്ള സജീകരണങ്ങള്‍ സംസ്ഥാനത്തെല്ലായിടത്തും ഏര്‍പ്പെടുത്തിയിട്ടുള്ളതായി കൃഷി ഡയറക്ടര്‍ അറിയിച്ചു.
‘വിളവുനന്നാകണമെങ്കിൽ മണ്ണുനന്നാവണം’ എന്നത് കൃഷിയുടെ ബാലപാഠമാണ്. ഇതറിഞ്ഞുവേണം പറമ്പിലേക്കിറങ്ങാന്‍. ‘മണ്ണും പെണ്ണും കൊതിച്ചപോലെ കിട്ടില്ല’ എന്ന് പഴയൊരു പഴഞ്ചൊല്ലുണ്ട്. നിരാശബാധിച്ച കാമുകരെയും പാരിസ്ഥിതികവെല്ലുവിളി നേരിടുന്ന സ്ഥലങ്ങളിലെ കർഷകരെയും കാണുമ്പോള്‍ ഇതു ശരിയെന്നുതോന്നും. ‘മണ്ണായാലും പെണ്ണായാലും…