Menu Close

Tag: കര്‍ഷകര്‍

ഫാം ഡേ ‘സ്പന്ദനം’ മന്ത്രി ഉദ്ഘാടനം ചെയ്തു

കാർഷിക സർവ്വകലാശാല കശുമാവ് ഗവേഷണ കേന്ദ്രം ഫാം ഡേ ‘സ്പന്ദനം’  റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ. എ…

വരാല്‍ മത്സ്യം വില്‍പ്പനയ്ക്ക്

വെള്ളാനിക്കര കാർഷിക കോളേജ്  പച്ചക്കറിശാസ്ത്ര വിഭാഗത്തില്‍ അക്വാപോണിക് യൂണിറ്റില്‍ വളര്‍ത്തിയ വരാല്‍ മത്സ്യം വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. സ്ഥലം:   കൊട്ടേപ്പാടം, പച്ചക്കറി ശാസ്ത്ര വിഭാഗം. വില്പന സമയം:  9:00 AM – 4:00 PM വരെ.

വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം മൃഗസംരക്ഷണ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

പകല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അരുമ മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണത്തിന് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. കന്നുകാലികള്‍, വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയില്‍ രോഗങ്ങള്‍, ഉല്‍പാദന നഷ്ടം,മരണ സാധ്യതകള്‍ കണക്കിലെടുത്ത് അരുമ മൃഗങ്ങളുടെ…

കാർഷിക അനുബന്ധ വിഷയങ്ങളിലെ 13 ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാർഷിക അനുബന്ധ വിഷയങ്ങളിലെ 13 ബിരുദ പ്രോഗ്രാമുകളിലെ ഐ.സി.എ.ആർ അഖിലേന്ത്യ ക്വോട്ടയിലെ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനായുള്ള സി.യു.ഇ.ടി യു.ജി- 2025 പൊതുപ്രവേശന പരീക്ഷയ്ക്കായി 2025 മാർച്ച് 1 മുതൽ 2025 മാർച്ച്…

ക്ഷീര മേഖല അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന തലത്തിൽ ക്ഷീര മേഖലയിലെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു.  ജില്ലയിൽ നിന്നും സംസ്ഥാനതലത്തിൽ മികച്ച മലബാർ മേഖലാ ക്ഷീര കർഷകയായി പനമരം ബ്ലോക്കിലെ പുൽപ്പള്ളി ക്ഷീര സംഘത്തിലെ ബീന അബ്രഹാം, കർഷകനായി സുൽത്താൻ ബത്തേരി…

‘കൃഷിസര്യദ്ധി’ പരിപാടിക്ക് തുടക്കമായി

കാർഷികമേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ ശാശ്വത പരിഹാരംകാണാനും, അത് വഴി കാർഷിക ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാനും, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്ക് നല്ലവരുമാനം ലഭിക്കാനും, യുവതി-യുവാക്കൾക്ക് തൊഴിൽ ഉറപ്പ് വരുത്താനും ഉതകുന്ന തരത്തിൽ…

K- AgTec LaunchPad ഉദ്ഘാടനം മാർച്ച് 14 ന്

കേരള കാർഷികസർവകലാശാലയും വെസ്റ്റേൺ സിഡ്നി  യൂണിവേഴ്സിറ്റിയും നബാർഡ് എന്നിവയുടെ സംയുക്ത സംരംഭമായ K- AgTec LaunchPad ഉദ്ഘാടനം മാർച്ച് 14 ന് രാവിലെ 10 മണിക്ക് കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കുന്നു.  ചടങ്ങിൽ കേരള…

റബ്ബര്‍ഗവേഷണകേന്ദ്രത്തിൽ സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ ആകാം

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ പ്ലാന്‍റ് പതോളജി ഡിവിഷനില്‍ ‘സീനിയര്‍ റിസേര്‍ച്ച് ഫെല്ലോയെ’ താൽകാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ എഴുത്തു പരീക്ഷയും വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവും നടത്തുന്നു. അപേക്ഷകര്‍ക്ക് അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ ബോട്ടണിയില്‍ പ്ലാന്‍റ് പതോളജി മുഖ്യ വിഷയമായി ബിരുദാനന്തരബിരുദം…

ജൈവ കൃഷിക്കും ജൈവ ഉത്പന്നങ്ങൾക്കും സൗജന്യമായി സർട്ടിഫിക്കേഷൻ

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ മുഖേന ജൈവ കൃഷിക്കും ജൈവ ഉത്പന്നങ്ങൾക്കും നൂറു ശതമാനം സൗജന്യമായി സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള പി.ജി.എസ് സർട്ടിഫിക്കേഷൻ പദ്ധതി നടപ്പിലാക്കുന്നു. കർഷകർ വിവരങ്ങൾക്കായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ മുന്നൊരുക്കം

പഞ്ചായത്തുകളില്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിംഗ് അറ്റകുറ്റപ്പണിക്ക് പദ്ധതി നടപ്പാക്കണമെന്ന് വനമേഖലയോട് ചേര്‍ന്ന പഞ്ചായത്ത് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കണ്ണൂര്‍ കലക്ടറേറ്റില്‍ ചേർന്ന പ്രത്യേകയോഗം നിർദേശം നൽകി. ആനമതില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ജില്ലയിലെ ജനവാസമേഖലകളില്‍ വന്യജീവികളിറങ്ങുന്ന പ്രത്യേക…