Menu Close

Tag: കര്‍ഷകര്‍

കൊക്കോയിലെ ചിറൽ വാട്ടം

ചെറുകായ്കൾ ഉണങ്ങി മരത്തിൽ തന്നെ തൂങ്ങി കിടക്കുന്നതാണ് ചിറൽ വാട്ടം. കായ തണ്ടിനോട് ചേർന്നിരിക്കുന്ന ഭാഗത്ത് നിന്നാണ് ലക്ഷണം കണ്ടു വരുന്നത്. ഇത് ഇരുണ്ട തവിട്ടു നിറത്തിൽ കുതിർന്ന പാടുകളായി കായുടെ കടക്കൽ നിന്നും…

തക്കാളിയിലെ കായ്തുരപ്പൻ പുഴു

ചെറുപ്രായത്തിലുള്ള പുഴുക്കൾ തളിരിലകൾ ഭക്ഷിക്കുന്നു. വളർച്ചയെത്തിയ പുഴുക്കൾ കായ തുരക്കുന്നു. തക്കാളിയെ ആക്രമിക്കുന്ന ഇവയെ നിയന്ത്രിക്കാനായി രോഗം ബാധിച്ച പഴങ്ങൾ, വളർന്ന പ്രാണികൾ എന്നിവ ശേഖരിച്ച് നശിപ്പിക്കുക 40 ദിവസം പ്രായമായ ജമന്തി 25…

ചീരയിലെ കൂട് കെട്ടിപ്പുഴു

പുഴുക്കൾ നൂലുകൾ ഉപയോഗിച്ച് ഇലകൾ തുന്നിചേർക്കുന്നു. അവ ഇലകൾ തിന്നു തീർക്കുന്നു. ഇതാണ് പ്രധാന ലക്ഷണങ്ങൾ. ഇവയെ നിയന്ത്രിക്കാനായി. വളർച്ച എത്തിയ പ്രാണിയെ ആകർഷിക്കാനും കൊല്ലാനും വിളക്ക് കെണികൾ സ്ഥാപിക്കുക. വേപ്പെണ്ണ എമൽഷൻ തളിക്കുക.…

വെറ്ററിനറി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കം സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. സർവകലാശാലകളിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രൊഫസർ പദവിയിൽ ഉന്നത നിലവാരത്തിൽ കഴിവ് തെളിയിച്ചവർ…

ഡെയറി സയൻസ് കോളേജിൽ ടീച്ചിംഗ് അസിസ്റ്റന്റ് അഭിമുഖം

കേരള വെറ്ററിനറി സർവ്വകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനത്തിനായി 2024 ഡിസംബർ 10 ന് രാവിലെ 10 മണിക്ക്…

തേനീച്ച വളര്‍ത്തലിൽ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “തേനീച്ച വളര്‍ത്തല്‍”  എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഡിസംബർ മാസം 2 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവര്‍ 2024 ഡിസംബർ 1 നകം രജിസ്റ്റര്‍…

ഒട്ടുപാൽ സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റബ്ബര്‍തോട്ടങ്ങളില്‍നിന്ന് ശേഖരിക്കുന്ന ഒട്ടുപാലിന് പരമാവധി വില ലഭിക്കുന്നതിനായി അവ സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. ഇത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 നവംബര്‍ 20 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്…

മഴ കുറഞ്ഞു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത18/11/2024 : തിരുവനന്തപുരം, ആലപ്പുഴ, എറണാകുളംഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്…

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: കൃഷി വകുപ്പ് അദാലത്ത് 25 ന്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കൃഷിനശിച്ച അര്‍ഹരായ എല്ലാ കര്‍ഷകരുടെയും അപേക്ഷകള്‍ ലഭ്യമാക്കുന്നതിനും കര്‍ഷകരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അദാലത്ത് സംഘടിപ്പിക്കുന്നു. മേപ്പാടി കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ 2024…

പുലാസന്‍ മരങ്ങള്‍ കൃഷി ചെയ്തിട്ടുളളവർ ബന്ധപ്പെടുക

വെളളായണി കാര്‍ഷിക കോളേജിലെ പി. എച്ച്. ഡി ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് പുലാസന്‍ മരങ്ങളുടെ വര്‍ഗ്ഗീകരണത്തിനായി പുലാസന്‍ മരങ്ങള്‍ കൃഷി ചെയ്തിട്ടുളള വ്യക്തികള്‍ താഴെ കൊടുത്തിട്ടുളള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ വാട്സ്അപ്പ് സന്ദേശം അല്ലെങ്കില്‍…