Menu Close

Tag: കര്‍ഷകര്‍

‘ചൈത്ര’ താറാവുകൾ വില്പനയ്ക്ക്

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കുട്ടനാടൻ താറാവുകളുടെ മെച്ചപ്പെട്ട ഇനമായ ‘ചൈത്ര’ താറാവുകളുടെ വില്പനയ്ക്കായുള്ള ബുക്കിംഗ് ആരംഭിച്ചു ബുക്കിങ്ങിനായി എന്ന 9400483754 നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ ബന്ധപ്പെടാവുന്നതാണ്.

കന്നുകാലി സെൻസസിന് തുടക്കം

കന്നുകാലി സെൻസസിന്റെ ജില്ലാതല വിവരശേഖരണത്തിന് ജില്ലയിൽ തുടക്കം. ജില്ലയിൽ ആകെയുള്ള കന്നുകാലികൾ, പക്ഷികൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കർഷകർ, വനിത സംരംഭകർ, ഗാർഹിക-ഗാർഹികേതര സംരംഭങ്ങൾ,…

കാലിത്തീറ്റ സബ്‌സിഡി അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പ് മാഞ്ഞൂർ യൂണിറ്റ് – കാണക്കാരി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതി 2024-25 കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി അപേക്ഷ ക്ഷണിച്ചു. അപേക്ഷ കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ക്ഷീരസംഘങ്ങളിൽനിന്നു…

കേരളത്തിന് സമീപം ചക്രവാത ചുഴി, 8 ജില്ലകളിൽ ഓറഞ്ച്ജാഗ്രത

തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപം ചക്രവാത ചുഴി രൂപപ്പെട്ടു. തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു…

ലൈഫ് സ്റ്റോക്ക് ഫാം – പുതുക്കിയ ലൈസൻസ് ചട്ടങ്ങൾ. ഇനി സംശയം വേണ്ട.

ഏതാണ്ട് 12 വർഷമായി മൃഗസംരക്ഷണമേഖലയിലെ കർഷകരെ നട്ടംകറക്കിയ ഒരു നിയമത്തിനു ഭേദഗതിയുണ്ടായിരിക്കുന്നു. ഏറെ താമസിച്ചായാലും ഇപ്പോഴെങ്കിലും ഉണ്ടായല്ലോ. സന്തോഷം. നന്ദി. 2012 ലെ കേരളം പഞ്ചായത്തീരാജ് ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങളാണ് 2024…

റബ്ബര്‍ബോര്‍ഡില്‍ ഗ്രാജുവേറ്റ്‌ ട്രെയിനികളെ നിയമിക്കുന്നു

റബ്ബര്‍ബോര്‍ഡില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗ്രാജുവേറ്റ്‌ ട്രെയിനികളെ നിയമിക്കുന്നതിന് ‘വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ’ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്കായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ കൊമേഴ്സില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരായിരിക്കണം. കൂടാതെ, കമ്പ്യൂട്ടര്‍ പരിജ്ഞാനവും…

അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 16-ാ മത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് രണ്ടു ലക്ഷം (Rs. 2,00,000) രൂപയും ജില്ലാതലത്തില്‍ 50,000/- രൂപാ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്,…

നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 15 വരെ 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന…

ആടുവസന്ത പ്രതിരോധ കുത്തിവയ്പ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ

ആടുവസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകള്‍ക്കും, ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്തുടനീളം തുടങ്ങിയതിനോടനുബന്ധിച്ച് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും രോഗപ്രതിരോധയജ്ഞം തുടങ്ങിയതായി നെടുമങ്ങാട് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

വെച്ചൂർ കാളകളെ ലേലം ചെയ്തു വിൽക്കുന്നു

മൃഗസംരക്ഷണ വകുപ്പിൻ്റെ കിഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ 3 വെച്ചൂർ കാളകളെ 2024 ഒക്ടോബർ 28ന് രാവിലെ 10.30 മണിക്ക് ഫാം പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്…