Menu Close

Tag: വാര്‍ത്താവരമ്പ്

കാറ്റിനെയും മഴയെയും കരുതിയിരിക്കുക

ചക്രവാതച്ചുഴിമൂലം രൂപപ്പെട്ട മഴ കേരളത്തില്‍ അടുത്ത ആഴ്ചയോളം നീണ്ടുനില്‍ക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇന്നത്തെ നിഗമനങ്ങളില്‍നിന്നു മനസ്സിലാകുന്നത്. മധ്യതെക്കന്‍ഭാഗങ്ങളിലെ മലയോരമേഖലകളില്‍ മഴ ശക്തമാവുകയാണ്. കേരളത്തില്‍ പരക്കെ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും ഉണ്ടാകാമെന്നാണ് പ്രവചനം. ഇപ്പോഴത്തെ വിലയിരുത്തലനനുസരിച്ച് 19,20…

മുട്ട അമിനോഅമ്ലം തയ്യാറാക്കുന്ന വിധം

8 കോഴിമുട്ടകൾ നാരങ്ങാനീരിൽ മുങ്ങിക്കിടക്കുന്ന വിധം ഭരണിയിലടച്ച് 15 ദിവസം ഇളക്കാതെവയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. ശേഷം 500 ഗ്രാം ശർക്കര അൽപ്പം വെള്ളംചേർത്ത് പ്രത്യേകംതിളപ്പിക്കുക. തണുത്തശേഷം നേരത്തേ തയ്യാറാക്കിയ മിശ്രിതത്തിലേക്കുചേർത്ത് നന്നായിയിളക്കുക.…

വെണ്ടക്കൃഷിയ്ക്ക് സമയമായി

ചെറിയതോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവുനല്‍കുന്ന കൃഷിയാണ് വെണ്ട. മേയ്മാസം പകുതിയോടെയാണ് വെണ്ടയുടെ വിത്തുപാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്തുനടാം. വാരങ്ങളില്‍ ചെടികള്‍തമ്മില്‍ 45 സെന്റിമീറ്ററും വരികള്‍തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന്…

മുളകുനടാം, വിളവെടുക്കാം

വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. ഇതിനായുള്ള വിത്തുകള്‍ മേയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോയിട്ട് മുളപ്പിച്ചെടുക്കാം. 20- 25 ദിവസം പ്രായമായ തൈകള്‍ മാറ്റിനടണം. ചെടികള്‍തമ്മില്‍ 45 സെന്റിമീറ്ററും വാരങ്ങള്‍തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം നല്‍കണം.…

വഴുതന കൃഷിചെയ്യാം

മേയ് രണ്ടാം വാരത്തോടെ വിത്തിട്ട് 20 മുതല്‍ 25 ദിവസംവരെ പ്രായമാകുമ്പോള്‍ വഴുതനത്തൈകള്‍ മാറ്റിനടാവുന്നതാണ്. ചെടികള്‍തമ്മില്‍ 60 സെന്റിമീറ്ററും വാരങ്ങള്‍തമ്മില്‍ 75 സെന്റിമീറ്ററും ഇടയകലം നല്‍കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായിവളരുന്നത്. തവാരണകളിലും പ്രധാനസ്ഥലത്തും…

കേരള കാര്‍ഷികസര്‍വകലാശാലയിൽ പി.ജി. ഡിപ്ലോമ കോഴ്സ്

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷികകോളേജ് വെള്ളായണി വിജ്ഞാനവ്യാപന വിദ്യാഭ്യാസവിഭാഗം നടപ്പിലാക്കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഗ്രികള്‍ച്ചറല്‍ എക്സ്റ്റൻഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ലോമ കോഴ്സിലേക്ക് അഗ്രികള്‍ച്ചറിലോ അനുബന്ധ…

കണ്ണൂരില്‍ കർഷക കടാശ്വാസക്കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷകകടാശ്വാസക്കമ്മീഷൻ 2024 മെയ്മാസത്തിൽ കണ്ണൂർജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. കണ്ണൂർ സർക്കാർ അതിഥിമന്ദിരത്തിൽ വച്ച് 2024 മേയ് 20, 21, 22 തീയതികളിൽ രാവിലെ 09.00 മണിക്കാണ് സിറ്റിംഗ്. ബഹു. ചെയർമാൻ ജസ്റ്റിസ്…

കരുതിയിരിക്കണം: 19,20 തീയതികളില്‍ അതിതീവ്രമഴയ്ക്കു സാധ്യത

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇന്നത്തെ പ്രവചനങ്ങളില്‍ കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് പ്രധാനമായുള്ളത്.ഒന്ന്: ഇത്തവണത്തെ കാലവര്‍ഷം അല്പം നേരത്തെയാണ്. മെയ് 31ഓടെ കേരളത്തിലെത്താം എന്നാണ് ഇപ്പോള്‍ക്കാണുന്ന സൂചനകള്‍.രണ്ട്: മെയ് 20 തിനോടുകൂടി അതിതീവ്രമഴയ്ക്ക് സാധ്യത. ഓറഞ്ചുജാഗ്രതയാണ് ഇപ്പോള്‍…

കാർഷികകോളേജിൽ തൈകൾ വില്പനയ്ക്ക്

കാർഷികകോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴത്തൈകളും കുരുമുളക്, കറ്റാർവാഴ, കറിവേപ്പ് എന്നിവയുടെ തൈകളും ഓർക്കിഡ്, ഗോൾഡൻ പോത്തോസ്, ബൊഗെൻവില്ല തുടങ്ങിയ വിവിധയിനം ഉദ്യാനസസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോൺ: 9048178101,8086413467