Menu Close

Tag: കേരളം

തേക്കിന്‍തൈകള്‍ വില്‍പനക്ക്

കണ്ണൂർ കണ്ണവം ഫോറസ്റ്റ്റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍നഴ്സറിയില്‍ ഉല്‍പാദിപ്പിച്ച തേക്ക് ബാസ്കറ്റഡ്തൈകള്‍ പൊതുജനങ്ങള്‍ക്ക് ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ ഇപ്പോൾ ലഭിക്കും. ഫോണ്‍: 8547602670, 8547602671, 9745938218, 9400403428, 0490 2300971.

കേരളത്തില്‍ തീവ്രമഴയുടെ സാധ്യത കുറഞ്ഞു. പക്ഷേ, കാലവര്‍ഷം ഉടനുണ്ട്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായിമാറിയതോടെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന തീവ്രമഴസാധ്യത കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മിതമായതോ ശക്തമായതോ ആയ മഴ കുറേദിവസങ്ങള്‍കൂടി തുടരുമെന്നാണ് തോന്നുന്നത്. അപ്പോഴേക്ക് കാലവര്‍ഷം കേരളം തൊടും. മൊത്തത്തില്‍ കുറേനാളത്തേക്ക് നമുക്ക് മഴസാധ്യത നിലനില്‍ക്കുന്നതായാണ് കാണേണ്ടത്.അതേസമയം,…

കൃഷിയിൽ വിജയിക്കാന്‍ എന്തുവേണം?

സോഷ്യൽമീഡിയയിൽ ഒരുപക്ഷേ, ഏറ്റവുമധികംപേർക്കു പരിചയമുള്ള ഒരു ഇന്‍ഫ്ലുവന്‍സറാണ് കുമിളിയിലെ ബിൻസി. കഠിനജീവിതത്തിന്റെ മുൾപ്പാതകളിലൂടെ സഞ്ചരിച്ച ബിന്‍സിയുടെ ഫേസ്ബുക്കെഴുത്തുകള്‍ക്ക് എന്നും വായനക്കാരുണ്ട്. ബിന്‍സി മൂന്നുവര്‍ഷം മുമ്പെഴുതിയ ഒരു പോസ്റ്റ് ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.കൃഷിയെക്കുറിച്ച്…

ആസൂത്രണത്തോടെ ചെയ്താല്‍ ഓണപ്പൂക്കൃഷി സന്തോഷം തരും : പ്രമോദ് മാധവന്‍

ഓണച്ചന്ത പണം പൊടിക്കാനുള്ളതുമാത്രമല്ല, നേടാനുംകൂടിയുള്ളതാണ്. ഒന്നുമനസ്സുവച്ചാല്‍ ഇക്കുറിയോണം സമ്പാദ്യത്തിന്റെ കൂടിയാവും. പക്ഷേ, മനസ്സവയ്ക്കണം എന്നുമാത്രം. ആദായകരമായ ഒന്നാണ് ഓണപ്പൂക്കൃഷി. ഇറങ്ങിയാല്‍ നല്ല വരുമാനം ഉറപ്പാണ്.ചെണ്ടുമല്ലിയാണ് ഏറ്റവും കൂടുതല്‍ വിപണിയുള്ള ഓണപ്പൂവ്. കേരളത്തില്‍ പലയിടത്തും ഇതിനു…

മുളകിലെ മഞ്ഞമണ്ടരിബാധ

ഇലയുടെ തണ്ടുകൾ നീണ്ടുനേർത്ത് എലിവാൽപോലെ കാണപ്പെടുക, ഇലകൾ താഴേക്കു ചുരുളുക, വളർച്ച മുരടിക്കുക എന്നിവയാണ് മഞ്ഞമണ്ടരിബാധയുടെ ലക്ഷണങ്ങൾ. ഇവയെ നിയന്ത്രിക്കാനായി വേപ്പെണ്ണ എമൽഷൻ തളിക്കുക. അസാഡിറാക്റ്റിൻ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ…

മത്സ്യകൃഷി പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2024-25 പദ്ധതി പ്രകാരം ബാക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (മൊത്തം ചെലവ് മൂന്നുലക്ഷം), രണ്ട് ബയോഫ്ളോക്ക് മത്സ്യകൃഷി(7.5 ലക്ഷം) റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം(7.5 ലക്ഷം), മിനി…

അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ 2024 മെയ് 23ന് (ഇന്ന്) എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ചുവപ്പുജാഗ്രത പ്രഖ്യാപിച്ചു.

കേരളതീരത്തിനരികെ ന്യൂനമര്‍ദ്ദംതെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം ഇടിമിന്നലിനോടും കാറ്റിനോടും കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40…

ഞായറാഴ്ചയോടെ മഴ കുറഞ്ഞേക്കാം. പക്ഷേ, കാലവര്‍ഷം പുറകേയുണ്ട്.

തെക്കൻകേരളത്തിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലും കാറ്റും മിതമായ/ ഇടത്തരം മഴയും ഉണ്ടായിരിക്കാന്‍ സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന് മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മീ. വേഗതയാണ്…

കമ്പോളത്തിൽനിന്നു വാങ്ങുന്ന കറിവേപ്പില വിഷമുക്തമാക്കാം

കമ്പോളത്തിൽനിന്നു വാങ്ങുന്ന കറിവേപ്പില തണ്ടിൽനിന്ന് ഊരിയെടുത്തിട്ട് ടാപ്പുവെള്ളത്തിൽ ഒരുമിനുട്ടുനേരം നന്നായിയുലച്ച് കഴുകിയതിനുശേഷം 15 മിനുട്ട് പുളിവെള്ളത്തിൽ മുക്കിവയ്ക്കണം. ശേഷം ഈർപ്പമില്ലാതെ ഇഴയകലമുള്ള തുണിസഞ്ചികളിലോ അടപ്പുള്ള പ്ലാസ്റ്റിക്കണ്ടെയ്നറിലോ സ്റ്റീൽപാത്രത്തിലോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

കമ്പോളത്തിൽനിന്നു വാങ്ങുന്ന ചീരയെ വിഷമുക്തമാക്കാം

ചീരയുടെ ചുവടുഭാഗം വേരോടെ മുറിച്ചുമാറ്റിയശേഷം തണ്ടും ഇലകളും ടാപ്പുവെള്ളത്തിൽ പലതവണ കഴുകി വൃത്തിയാക്കണം. അതിനുശേഷം കുരുകളഞ്ഞ പുളി 60 ഗ്രാം മൂന്നുലിറ്റർ വെള്ളത്തിൽക്കലക്കി അരിച്ചെടുത്ത വെള്ളത്തിൽ 15 മിനുട്ട് മുക്കിവയ്ക്കണം. ശേഷം പച്ചവെള്ളത്തിൽ കഴുകി,…