Menu Close

Tag: കര്‍ഷകര്‍

വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ് അഭിമുഖം

തൃശൂർ മതിലകം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വഴി കര്‍ഷകന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം നല്‍കുന്നതിന് (ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ) ഒരു വെറ്ററിനറി സര്‍ജനേയും ഒരു പാരാവെറ്റിനേയും കരാര്‍ അടിസ്ഥാനത്തില്‍…

കര്‍ഷകതൊഴിലാളി ക്ഷേമനിധി സിറ്റിങ് 5 മുതല്‍

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് 2024 മാര്‍ച്ച് 5 മുതല്‍ തൃശ്ശൂരിലെ വിവിധ പഞ്ചായത്തുകളില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് നടത്തും. സിറ്റിങ് നടത്തുന്ന തീയതിയും ഗ്രാമപഞ്ചായത്തും2024 മാര്‍ച്ച് 5ന്…

വെള്ളത്തൂവല്‍ പഞ്ചായത്തില്‍ കൊയ്ത്ത് മഹോത്സവം

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആനവരട്ടി പാടശേഖരത്തിലെ കൊയ്ത്ത് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏക പടശേഖരമാണ് ആനവരട്ടിയിലേത്.10 ഹെക്ടര്‍ ഭൂമിയിലുള്ള പാടശേഖരത്തിലേക്കായി പ്രളയത്തിനുശേഷം പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റില്‍…

നെല്ലുസംഭരണത്തിന് സബ്‌സിഡി 195.36 കോടി രൂപ, കൈകാര്യച്ചെലവുകൾക്ക് 8.54 കോടി രൂപ: ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നെല്ലുസംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. നെല്ലുസംഭരണത്തിനുള്ള…

മത്തനില്‍ കായ്കള്‍ കൊഴിയുന്നതു തടയാം

മത്തനില്‍ പിഞ്ചുകായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മത്തന്‍തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കുവാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക

പടവലത്തിലെ മൃദുരോമ പൂപ്പുരോഗം

പടവലത്തില്‍ മൃദുരോമ പൂപ്പുരോഗത്തിനെ ചെറുക്കാന്‍ മാങ്കോസെബ്ബ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക.

തെങ്ങോലയിലെ വെള്ളീച്ച ആക്രമണം

തെങ്ങോലയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാകാന്‍ സാധ്യയുള്ള സമയമാണിത്. വേപ്പെണ്ണ 5 മില്ലിയും ബാര്‍സോപ്പ് ചീകിയത് 10 ഗ്രാമും ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഓലയുടെ അടിഭാഗം നനയും വിധം തളിച്ചുകൊടുക്കുണം.

ചൂടുകൂടുമ്പോള്‍ കര്‍ഷകര്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍

കന്നുകാലിക്കര്‍ഷകര്‍അന്തരീക്ഷത്തിലെ ചൂട് കൂടി വരുന്നതിനാല്‍ കന്നുകാലികള്‍ക്ക് ധാരാളം തണുത്ത വെള്ളം കൊടുക്കണം.അതിരാവിലെയും വൈകിട്ടും പുല്ല്, വൈക്കോല്‍ മുതലായ പരുഷാഹാരങ്ങള്‍ നല്‍കുക.വെയില്‍ കനത്തുവരുമ്പോള്‍ നേരിട്ട് സൂര്യാഘാതം ഏല്‍ക്കാത്ത രീതിയില്‍ കന്നുകാലികളെ മാറ്റിക്കെട്ടുക. മത്സ്യക്കര്‍ഷകര്‍ചൂട് കൂടുതലുള്ള സമയമായതിനാല്‍…

ചെറുമണിധാന്യങ്ങളെക്കുറിച്ച് പരിശീലനം

ചെറുമണി ധാന്യങ്ങളുടെ (മില്ലെറ്റ്) വിവിധ ഇനങ്ങളെക്കുറിച്ചും, അവയുടെ കൃഷി രീതികളെക്കുറിച്ചും, അവയില്‍ നിന്നുണ്ടാക്കാവുന്ന നൂതന ഉത്പന്നങ്ങളെ കുറിച്ചുമുള്ള ഏകദിന പരിശീലന പരിപാടി 2024 മാര്‍ച്ച് 1 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വെള്ളായണി…

ചീരയിലെ ഇലപ്പുള്ളി/ഇലകരിച്ചില്‍ രോഗങ്ങള്‍ തടയാനുള്ള വഴികള്‍

ചീരയില്‍ ഇലപ്പുളളിയും ഇലകരിച്ചിലും ചെറുക്കാന്‍ ട്രൈക്കോഡെര്‍മ്മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തുക. ചുവന്ന ചീരയും പച്ചച്ചീരയും ഇടകലര്‍ത്തി നടുക. വെള്ളം വീശിയൊഴിക്കാതെ ചുവട്ടില്‍ മാത്രം ഒഴിക്കുക. രോഗം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍…