വേനല്‍ക്കാലത്ത് കര്‍ഷകര്‍ ജാഗ്രത പുലർത്തേണ്ട ചില കാര്യങ്ങള്‍:
ജലദൗര്‍ലഭ്യമുള്ള വയലുകളില്‍ നാലുദിവസത്തിലൊരിക്കല്‍ നന്നായി നനയ്ക്കണം.
കുലവാട്ടം, തവിട്ടുപുള്ളിരോഗം, ഇലപ്പേന്‍, തണ്ടുതുരപ്പന്‍ മുതലായവക്കെതിരെ ജാഗ്രത പാലിക്കേതാണ്.
കുലവാട്ടം (ബ്ലാസ്റ്റ്) രോഗം സാധാരണയായി കണ്ടുവരാറുളള സ്ഥലങ്ങളില്‍ നൈട്രജന്‍ വളങ്ങളുടെ അമിതോപയോഗം കുറക്കണം.
കുലവാട്ടം, പോളരോഗം മുതലായവപ്രതിരോധിക്കുവാന് ഹെക്ടറിന് 2.5 കിലോഗ്രാം സ്യൂഡോമോണാസ് 50 കിലോഗ്രാം ചാണകപ്പൊടിയുമായി കലര്‍ത്തി വയലില്‍ വിതറാവുന്നതാണ്.
പാടത്ത് 20 കിലോഗ്രാം ചാണകത്തില്‍ 1 കിലോഗ്രാം സ്വീഡോമോണാസ് എന്ന തോതില്‍ കലര്‍ത്തി മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നത് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായകമാകും. ഗുണനിലവാരമുള്ള സ്യൂഡോമോണാസ് ആണെന്ന് ഉറപ്പുവരുത്തി ഉപയോഗിക്കണം. മേന്മയുള്ള സ്യൂഡോമോണാസ് ഏതെന്നറിയാന്‍ നിങ്ങളുടെ കൃഷി ഓഫീസറെ വിളിക്കുക.