മേൽമണ്ണ് ചെറുതായി ഇളക്കിയിടുന്നത് വേനൽമഴയിൽ നിന്നും ലഭിക്കുന്ന ജലം മണ്ണിൽതന്നെ സംഭരിച്ച് നിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ്. ഇതിനായി തെങ്ങിൻതോപ്പുകളിലും മറ്റും വേനൽക്കാല ഉഴവ് അനുവർത്തിക്കാം. വേനൽമഴ ലഭിച്ചതിനുശേഷം പയർവർഗ്ഗവിളകൾ വിതയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.