കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്റർ മണ്ണുത്തിയുടെ ആഭിമുഘ്യത്തിൽ “വേനൽക്കാല പരിചരണം കന്നുകാലികൾക്ക്” എന്ന വിഷയത്തിൽ 21 ഫെബ്രുവരി 2025 നു ഏകദിന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കന്നുകാലികളിലെ വേനൽചൂട് സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം. പ്രജനനം, പ്രത്യുത്പാദനം, പാലുത്പാദനം എന്നിവ എങ്ങനെ മെച്ചപ്പെടുത്താം, വേനല്ച്ചൂടിനെ ചെറുക്കാൻ പാർപ്പിട നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു വിദഗ്ദർ ക്ലാസ്സുകൾ എടുക്കുന്നു. പ്രസ്തുത സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെപറയുന്ന ഫോൺ നമ്പറിൽ 20 ഫെബ്രുവരി 2025 നു മുമ്പായി പ്രവൃത്തി ദിവസങ്ങളിൽ (10 am -5pm) ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്യുക. ഫോൺ നമ്പർ: 0487-2370773
“വേനൽക്കാല പരിചരണം കന്നുകാലികൾക്ക്”
