തണ്ടിന്റെ ഉള്ളിലൂടെ ദ്വാരങ്ങൾ ഉണ്ടാകുന്നു. ദ്വാരങ്ങളിൽ കീടത്തിൻ്റെ വിസർജ്ജ്യം നിറഞ്ഞിരിക്കും. തണ്ടിൽ പൊട്ടൽ ചിലപ്പോൾ കാണാം. കീടബാധ വേരുകളുടെയും ഇലകളുടെയും ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. നിയന്ത്രിക്കാനായി തോട്ടത്തിൻറെ സമീപത്തു വളരുന്ന കാട്ടു ചീരയിൽ പെട്ട സസ്യങ്ങൾ നശിപ്പിക്കുക. വളർച്ച എത്തിയ പ്രാണിയെ ആകർഷിക്കാനും കൊല്ലാനും വിളക്ക് കെണികൾ (ഒരു കെണി ഒരു ഹെക്ടറിനു) സ്ഥാപിക്കുക. വേപ്പെണ്ണ എമൽഷൻ (20മില്ലി വേപ്പെണ്ണ + 20ഗ്രാം വെളുത്തുള്ളി + 5ഗ്രാം ബാർസോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ) തളിക്കുക.
കാർഷിക വിവര സങ്കേതം