മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 2024 സെപ്റ്റംബര്‍ 28 രാവിലെ 10.30ന് മണ്ണ് പരിശോധന ക്യാമ്പയിന്‍ സംഘടിപ്പിക്കും. ക്യാമ്പിനോടനുബന്ധിച്ച് മണ്ണ് സാമ്പിള്‍ ശേഖരണം, മണ്ണ് പര്യവേക്ഷണ റിപ്പോര്‍ട്ട് പ്രകാശനം, കര്‍ഷക പരിശീലനം തുടങ്ങിയവ ഉണ്ടായിരിക്കുമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ വി. വി. റീന അറിയിച്ചു.