വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വില്ക്കാന് പഠിക്കാം
ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കര്‍ഷകരെ പ്രാപ്തരാക്കുവാന്‍ വേണ്ടി കേരളകാര്‍ഷിക സര്‍വ്വകലാശാല ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ പരിശീലനം നല്കുന്നു. 2023 ഡിസമ്പര്‍ 20, 21 തീയതികളില്‍ കാസറഗോഡ് ജില്ലയിലുള്ള പടന്നക്കാട് കാര്‍ഷികകോളേജില്‍ വച്ചാണ് പരിശീലനം. വാട്സാപ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ഇമെയില്‍, വെബ്സൈറ്റ്, യൂട്യൂബ് തുടങ്ങിവയുടെ ഉപയോഗരീതികള്‍, വെബ്സൈറ്റ് നിര്‍മ്മാണം, ഇ–കണ്ടന്റ് നിര്‍മ്മാണം എന്നിവ പരിശീലനപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫാര്‍മര്‍ പ്രോഡ്യൂസര്‍ കമ്പനികള്‍, വിഎഫ്പിസികെ തുടങ്ങി എല്ലാ കര്‍ഷകക്കൂട്ടായ്മ അംഗങ്ങള്‍ക്കും പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പരുകള്‍: 7306481338, 62821 10691