ഔഷധ ഗുണമുള്ള ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങു വിളയാണ് കൂവ. ഇതിന്റെ നടീൽ വസ്‌തു കിഴങ്ങാണ്. രോഗവിമുക്തമായതും ആരോഗ്യമുള്ളതുമായ കിഴങ്ങ് വിത്തിനായി ശേഖരിക്കണം. മുളയ്ക്കാൻ ശേഷിയുള്ള ഒരു മുകുളമെങ്കിലും ഓരോകഷ്‌ണം നടീൽ വസ്‌തുവിലും ഉണ്ടാകണം. കിളച്ചൊരുക്കിയ സ്ഥലത്ത് 30 X 15 സെ.മീ അകലത്തിൽ ചെറു കുഴികളെടുത്ത് മുകുളം മുകളിലേക്ക് വരത്തക്ക വിധം കിഴങ്ങ് നടാം. നട്ട് ഏഴു മാസം ആകുന്നതോടെ വിളവെടുക്കാം. ഒപ്പം ചിതൽ ശല്യവും കുറയും.
കൂവ കിഴങ്ങ് നട്ടാലോ
