Menu Close

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സര്‍വ്വീസ് ക്യാമ്പുകള്‍

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടൂ ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൊല്ലം ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ചെറിയ അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സ്പെയര്‍ പാര്‍ട്ട്സുകളുടെ വില പരമാവധി 1000/- രൂപ വരെ സൗജന്യം ആയിരിക്കുന്നതാണ്. 2024-25 വര്‍ഷത്തില്‍ ബ്ലോക്കുതലത്തില്‍ രണ്ട് ഘട്ടമായി സര്‍വ്വീസ് ക്യാമ്പുകള്‍ കൊല്ലം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നതാണ്. അപേക്ഷ കൃഷിഭവന്‍ മുഖാന്തിരമോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മെയില്‍ ഐഡിയിലേക്കോ അയയ്ക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുരീപ്പുഴ, കാവനാട്.പി.ഒ, കൊല്ലം എന്ന വിലാസത്തിലോ, 8606069173, 9947302154 എന്നീ ഫോണ്‍ നമ്പറുകളിലോ, aeeagriklm@yahoo.co.in എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.