ചാഴിയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതാണ് കതിര് നിരന്നു കൊണ്ടിരിക്കുന്ന സമയം. ഈ സമയത്ത് നെല്‍പ്പാടങ്ങളില്‍ ഫിഷ് അമിനോ ആസിഡ് 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കണം.
ഞാറു പറിച്ചുനട്ടതിനു ശേഷമുള്ള സമയം നെല്‍പ്പാടങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഏക്കറിന് രണ്ട് കിലോഗ്രാം ബ്ലീച്ചിങ് പൗഡര്‍ കിഴികെട്ടി പാടത്തെ വെള്ളക്കെട്ടില്‍ ഇട്ടുകൊടുക്കുക. രോഗം വര്‍ദ്ധിക്കുകയാണെങ്കില്‍ രണ്ട് ഗ്രാം സ്റേടപ്റ്റോസൈക്ലിന് 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കുക