Menu Close

സെമിനാറും ചക്കവിഭവ മത്സരവും

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് 2025 മാർച്ച് 24-ാം തീയതി  സസ്യ ഇനങ്ങളുടെ മേലുള്ള കർഷകരുടെ അവകാശ സംരക്ഷണ നിയമത്തെക്കുറിച്ചുള്ള സെമിനാറും ചക്ക വിഭവങ്ങളുടെ മത്സരവും നടത്തപ്പെടുന്നു. വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകളോടൊപ്പം ഭൗമസൂചിക പദവി ലഭിച്ച കാർഷിക വിഭവങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ മത്സരത്തിൽ പങ്കെടുക്കുന്നവർ വിഭവങ്ങൾ തയ്യാറാക്കി കൊണ്ടുവരേണ്ടതാണ് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മുതൽ 4 വരെ 9400483754 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.