Menu Close

കാര്‍ഷികോല്‍പ്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിൽക്കുന്നു

ആറ്റിങ്ങല്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്‍റെ കീഴില്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കൃഷിഭവന്‍ ഉള്‍പ്പെടെ 8 കൃഷിഭവന്‍റെ (അഴൂര്‍, കിഴുവിലം, ചിറയിന്‍കീഴ്, വക്കം, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, മുദാക്കല്‍) പരിധിയില്‍ കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുകയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ 100% പരിശുദ്ധിയോടെ വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നു. കൊല്ലംപുഴ ഓവര്‍ ബ്രിഡ്ജിന് പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്ന കദളീവനം എന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ 2024 സെപ്തംബര്‍ 10 ന് രാവിലെ 9 മണിക്ക് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നു. ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ്.അംബിക ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുന്നു. തദവസരത്തില്‍ ചിറയിന്‍കീഴ് എം.എല്‍.എ. വി.ശശി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങുന്നു.