പാലക്കാട് ജില്ലയിലെ കൊപ്രയുടെ താങ്ങുവിലപദ്ധതി പ്രകാരം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ കര്‍ഷകസമിതികള്‍ വഴി കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിനു കൈമാറും. സംഭരണവുമായി ബന്ധപ്പെട്ട് നാഫെഡിന്റെ ഇ-സമൃദ്ധി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കേ താങ്ങുവില പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതിനായി കര്‍ഷകരുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക്, ഭൂനികുതി രസീത് എന്നിവയുടെ പകര്‍പ്പ്, കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. സ്വാശ്രയ കര്‍ഷകസമിതികളില്‍ പച്ചത്തേങ്ങ നല്കുന്ന കര്ഷകന് ഒരു കിലോഗ്രാം തേങ്ങയ്ക്ക് 30.132 രൂപ സ്റ്റേറ്റ് ലെവല്‍ ഏജന്‍സികള്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും കൂടാതെ 3.868 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഈ പോര്‍ട്ടല്‍ മുഖേനയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ വി.എഫ്.പി.സി.കെ കര്‍ഷകസമിതി ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടണന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505075.
സ്വാശ്രയകര്ഷകസമിതികള് വഴി പച്ചത്തേങ്ങ സംഭരിക്കുന്നു
