കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നബാർഡിൻ്റെ ധനസഹായത്തോടെ മത്സ്യോൽപ്പന്ന സംരംഭകർക്കുവേണ്ടി പുതിയ ഫെസിലിറ്റി സെൻ്റർ ആരംഭിക്കാൻ
ധാരണയായി. സെന്റർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ്
സ്റ്റാർട്ടപ്പ് ഹബ് എന്നറിയപ്പെടുന്ന പുതിയ സെൻ്ററിന്റെ ചുരുക്കപ്പേര് കടൽമത്സ്യത്തെ
സൂചിപ്പിക്കും വിധം CE-FISH (സീഫിഷ്) എന്നാണ്. കുസാറ്റിൻ്റെ എറണാകുളം ലേക്ക്സൈഡ് ക്യാമ്പസിലുള്ള സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലാണ് സീ-ഫിഷ് സ്ഥാപിക്കുന്നത്. സെന്റർ പ്രവർത്തനസജ്ജമാക്കുന്നതിനുവേണ്ടി നബാർഡ് 25
ലക്ഷംരൂപയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല 2.7 ലക്ഷംരൂപയും നൽകും.
മത്സ്യോല്പന്ന സംരംഭകർക്കായി സീ-ഫിഷ് ഫെസിലിറ്റി സെന്റെർ
