Menu Close

‘സാറ്റര്‍ഡേ മാര്‍ട്ട് ‘ എന്ന പേരിലെ ശനിയാഴ്ച്ച ചന്ത

സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ കാക്കനാട് ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപമായി പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പിന്‍റെ പുതിയ സംരംഭമായ ഹോര്‍ട്ടികോര്‍പ്പ് പ്രീമിയം നാടന്‍ വെജ് & ഫ്രൂട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ ശനിയാഴ്ച്ച ചന്ത ആരംഭിക്കുന്നു. കര്‍ഷകരില്‍ നിന്നും കര്‍ഷക സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും ഇറക്കുമതി ചെയ്ത പഴങ്ങളും കൂടാതെ ഹോര്‍ട്ടികോര്‍പ്പ് തേന്‍, കുട്ടനാടന്‍ മട്ട അരി, കേര വെളിച്ചെണ്ണ, മില്‍മ ഉത്പന്നങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഉത്പന്നങ്ങള്‍, കര്‍ഷക ഉത്പാദക കമ്പനികളുടെ ഉത്പന്നങ്ങള്‍, കേരളാഗ്രോ ബ്രാന്‍റ് ഉത്പന്നങ്ങളും സ്റ്റാളില്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കും. ആഴ്ചയിലെ ഏറ്റവും വിലക്കുറവിലാണ് ‘സാറ്റര്‍ഡേ മാര്‍ട്ട് ‘ എന്ന പേരിലെ ശനിയാഴ്ച്ച ചന്തയില്‍ ഉത്പന്നങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ – 62826 51345