തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 സാമ്പത്തികവര്‍ഷത്തെ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തിഗത ആസ്തികള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കുളംനിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി, അസോള ടാങ്ക് നിര്‍മാണം, കമ്പോസ്റ്റിങ് സംവിധാനം, സോക് പിറ്റ്, കിണര്‍ റീച്ചാര്‍ജ്, ബയോ ഗ്യാസ് പ്ലാന്റ് എന്നിവയ്ക്കായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാം.
ചടയമംഗലം ബ്ലോക്കിലെ സ്ഥിരതാമസക്കാരുടെ ശ്രദ്ധയ്ക്ക്
