Menu Close

സംശയങ്ങൾ തീർക്കാം: റബ്ബര്‍ബോര്‍ഡിന്‍റെ കോൾസെന്റർ 7ന്

റബ്ബറധിഷ്ഠിത ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ നല്‍കുന്ന ധനസഹായ പദ്ധതികളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്‍റെ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2023 ഡിസംബര്‍ 7 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കോട്ടയം ജില്ലാവ്യവസായകേന്ദ്രത്തിലെ അസിസ്റ്റന്‍റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ മറുപടി നല്‍കും. കോള്‍സെന്‍റര്‍ നമ്പര്‍ 0481 2576622 ആണ്.
റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററിന്‍റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്‍റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെനിന്ന് ലഭിക്കും.