Menu Close

റബ്ബര്‍ബോര്‍ഡിൽ ഗ്രാജുവേറ്റ് ട്രെയിനികളെ നിയമിക്കുന്നു

റബ്ബര്‍ബോര്‍ഡിന്‍റെ കേന്ദ്ര ഓഫീസില്‍ ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗ്രാജുവേറ്റ് ട്രെയിനികളെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം (വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ) നടത്തുന്നു. അപേക്ഷകര്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കൊമേഴ്സില്‍ ബിരുദവും കംപ്യൂട്ടറില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. 2024 ഒക്ടോബര്‍ 1ന് 30 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ കോട്ടയത്ത് പുതുപ്പള്ളിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ റബ്ബര്‍ ട്രെയിനിങ്, ഡയറക്ടര്‍ മുമ്പാകെ 2024 ഡിസംബര്‍ 05-ന് രാവിലെ 10 മണിക്ക്‌ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – www.rubberboard.gov.in