Menu Close

റബ്ബർ ട്രെയിനിങ് പരിശീലനം നടത്തുന്നു

റബ്ബർബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ .ആർ.റ്റി.) ഷീറ്റുറബ്ബർസംസ്കരണം, തരംതിരിക്കൽ എന്നിവയിൽ 2025 മെയ് 01, 02 തീയതികളിൽ പരിശീലനം നടത്തുന്നു. റബ്ബർപാൽസംഭരണം, ഷീറ്റുറബ്ബർനിർമാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീൻബുക്ക്’ നിബന്ധനകൾ എന്നിവയാണ് പരിശീലനവിഷയങ്ങൾ. പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 04812353127 എന്ന ഫോൺ നമ്പരിലോ 04812353201 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം. ഇ മെയിൽ : training@rubberboard.org.in.